കുവൈത്ത്: മുജ്തബ ക്രീയേഷന്‍സ് അവതരിപ്പിച്ച ‘യാ ഹലാ കുവൈത്ത്’ സംഗീത ആല്‍ബത്തിന്റെ ഔദ്യോഗിക പ്രകാശനം കുവൈത്ത് മിഷ്രിഫ് എക്സിബിഷന്‍ ഫെയര്‍ ഗ്രൗണ്ടിലെ ലിറ്റില്‍ വേള്‍ഡില്‍ നടന്നു.
ദേശിയ ദിനവും വിമോചന ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ ഈ 10-ാമത് ആല്‍ബത്തിന്റെ പ്രകാശനം മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മുസ്തഫ ഹംസ പയ്യന്നൂര്‍ നിര്‍വഹിച്ചു
അനില്‍ ബേപ്പു ഓര്‍ഗനൈസര്‍, ലിറ്റില്‍ വേള്‍ഡ്, ഒത് ചയാനിന്‍ ഓപ്പറേഷന്‍ മാനേജര്‍, ലിറ്റില്‍ വേള്‍ഡ്മുഹമ്മദ് പി.ആര്‍. ഓഫിസര്‍, പ്രോജക്ട് & കോര്‍ഡിനേഷന്‍:വോന്‍ ഡിര്‍ക് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍അബ്ദുല്അസീസ്, ഹസ്സന്‍, ഹമീദ് കേലോത്ത്, ഡികെ. ദിലീപ്, വിനു വൈക്കാട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു
ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു. എസ്സാര്‍ മീഡിയ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തതായും കുവൈറ്റിലെ സമന്വയവും സൗഹാര്‍ദ്ദവും പ്രതിഫലിപ്പിക്കുന്ന ഈ സംഗീത വീഡിയോ ആല്‍ബം മികച്ച പ്രതികരണം നേടുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ അറിയിച്ചു.
സംവിധാനം: ഹബീബുള്ള മുറ്റിച്ചൂര്‍ഗാനം ആലപിച്ചത്: ശ്രുതി ശിവദാസ്രചന: ഗഫൂര്‍ കോലത്തൂര്‍സംഗീതം: മിന്‍ഷാദ് സാരഛായാഗ്രഹണം: രതീഷ് സിവി അമ്മാസ്എഡിറ്റിംഗ്: മെന്‍ഡോസ് ആന്റണിനൃത്തസംവിധാനം: രാജേഷ് കൊച്ചി ആല്‍ബത്തിന്റെ പ്രകാശനം കുവൈറ്റിലെ സംഗീതപ്രേമികള്‍ക്ക് ഒരു മികച്ച അനുഭവമായി മാറിയെന്ന് സംഘാടകര്‍ വ്യക്തമാക്കി.