കുവൈറ്റ്:  കുവൈറ്റില്‍ ആദ്യമായി ലോക പ്രശസ്ത മെന്റലിസ്‌റ് അനന്ദു, മാപ്പിളപ്പാട്ടുകളുടെ ഈഷല്‍ ഈണത്തിന് നിറം നല്‍കിയ പ്രശസ്ത ഗായക കുടുംബം നിസാം തളിപ്പറമ്പ് & ഫാമിലി , മലയാളികളുടെ എക്കാലത്തെയും മാപ്പിളപ്പാട്ടിന്റെ  ജനപ്രിയ ഗായകന്‍ നസീര്‍ കൊല്ലം എന്നിവര്‍ പങ്കെടുക്കുന്ന ‘മെട്രോയ്‌ക്കൊപ്പം  ഈദ്’ എന്ന മെഗാ ഈദ് ഫെസ്റ്റ്, മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്നു.

ആയിരങ്ങള്‍ പങ്കെടുക്കുന്ന  ഈ വര്‍ഷത്തെ ഈ മെഗാ ഫെസ്റ്റ്  ഒന്നാം പെരുന്നാള്‍ സുദിനത്തില്‍ അബ്ബാസിയയിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ആണ് നടക്കുക

മെന്റലിസത്തിലെ വൈദഗ്ധ്യത്തിന് പേരുകേട്ട അനന്ദു, മാജിക്, മനഃശാസ്ത്രം, മനസ്സിനെ മായാവലയത്തിലാക്കുന്ന മിഥ്യാധാരണകള്‍ എന്നിവ സമന്വയിപ്പിക്കുന്ന ഒരു ആകര്‍ഷകമായ പ്രകടനമാണ്  ഇവന്റിന്റെ ഹൈലൈറ്റായി സജ്ജീകരിച്ചിരിക്കുന്നത്. 
മനസ്സ് വായിക്കാനും ചിന്തകള്‍ പ്രവചിക്കാനുമുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവുകള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യും.കൂടാതെ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക കൂപ്പണ്‍ തിരഞ്ഞെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങളുടെ വിപുലമായ ശ്രേണിയും മെട്രോ മെഡിക്കല്‍  ഒരുക്കിയിട്ടുണ്ട്.
കൂടാതെ, ഒപ്പനയും മറ്റ് കലാപ്രകടനങ്ങളും ,സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിരവധി റെസ്റ്റോറന്റുകളും  ഈ ആഘോഷവേളയില്‍ മെട്രോ ഒരുക്കിയിട്ടുണ്ട്.

ഒന്നാം പെരുന്നാള്‍  ദിനത്തില്‍ വൈകുന്നേരം 4:00 മുതല്‍ രാത്രി 10:00 വരെ അബ്ബാസിയയിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് മെഗാ ഷോ നടക്കുക . 3:00 മുതല്‍ 4:00 വരെയാണ് പ്രവേശന സമയം.പരിപാടിയുടെ പ്രവേശനം സൗജന്യ  പാസ്സുകളിലൂടെ ആയിരിക്കും

ഹലാ ഫെബ്രുവരിയുടെ ഭാഗമായി ദേശീയവിമോചന ദിനത്തോടനുബന്ധിച്ചു ഫെബ്രുവരി 25, 26 തീയതികളില്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഏത് ബ്രാഞ്ചിലും സന്ദര്‍ശിച്ച് കണ്‍സള്‍ട്ടേഷന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ പാസുകള്‍ കരസ്ഥമാക്കാം. പാസ്സുകളുള്ളവര്‍ക്ക്  പ്രേത്യേകം ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. 
മാന്ത്രികതയില്‍ ആശ്ചര്യപ്പെടാനോ, ഹൃദയസ്പര്‍ശിയായ സംഗീതം ആസ്വദിക്കാനോ അല്ലെങ്കില്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഒരു മികച്ച പെരുന്നാള്‍ ആസ്വദിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ഫെസ്റ്റ്  അവിസ്മരണീയമായ അനുഭവം നല്‍കുമെന്നു മെട്രോ മാനേജ്‌മെന്റ് അറിയിച്ചു. 
ആസ്വാദനത്തിനു ആനന്ദം പകരുവാന്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ്പിനോടൊപ്പം  സന്തോഷത്തിന്റെ  സുദിനമായ പെരുന്നാള്‍ ആഘോഷിക്കാനുള്ള മികച്ച അവസരമാണ് ഈ ഈദ് ഫെസ്റ്റ്.

By admin

Leave a Reply

Your email address will not be published. Required fields are marked *