പത്തനംതിട്ട: മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ  നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 73 വര്‍ഷം കഠിനതടവും 3.5 ലക്ഷം പിഴയും. 
തോട്ടപ്പുഴശേരി കുറിയന്നൂര്‍ ചുവട്ടുപാറ മുളക്കലോലില്‍ വീട്ടില്‍ സാജു എം. ജോയി(39)യെയാണ് പത്തനംതിട്ട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. 
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ 14 മാസം കൂടി അധിക തടവ് അനുഭവിക്കണം, പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 
2019 ജനുവരി ഒന്നുമുതലാണ് പീഡനം തുടങ്ങിയത്. 2023 മാര്‍ച്ച് 17 വരെയുള്ള കാലയളവില്‍ പലതവണ കുട്ടിയുടെ വീട്ടില്‍ വച്ചും മറ്റും പ്രതി ബലാത്സംഗം ചെയ്തു. 12 വയസാകും മുമ്പായിരുന്നു ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്നും കുട്ടിക്കു നേരെ പീഡനങ്ങളുണ്ടായി. 
അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ പി. എസ്. വിനോദാണ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതും പിന്നീട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. 
പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 18 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed