തിരുവനന്തപുരം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ ജനകമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ അറസ്റ്റ് ഭയന്ന് പി.സി ജോര്‍ജ്ജ് മുങ്ങി. 

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാട്ടി പൊലീസ് നല്‍കിയ നോട്ടീസ് ജോര്‍ജ്ജിന് വേണ്ടി മകന്‍ ഷോണ്‍ ജോര്‍ജ്ജാണ് കൈപ്പറ്റിയത്

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ജോര്‍ജ്ജ് തിങ്കളാഴ്ച്ച അപ്പീല്‍ നല്‍കിയേക്കും. അതുവരെ ഒളിവില്‍ കഴിയാനാണ് ജോര്‍ജ്ജിന്റെ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു. 
പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു കോടതിയില്‍ പി സി ജോര്‍ജിന്റെ വാദം. വിഷയത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. 

ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ പി.സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.
പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിഷയത്തില്‍ ഇതുവരെ ബി.ജെ.പി സംസ്ഥാന നേതൃത്വം അഭിപ്രായപ്രകടനം നടത്തിയിട്ടില്ല.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed