മലപ്പുറം :ടെലിവിഷൻ ചാനലിലൂടെ പരസ്യമായി കലാപാഹ്വാനം നടത്തി വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ച ബി.ജെ.പി നേതാവ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടും അനങ്ങാപ്പാറ സമീപനം സ്വീകരിക്കുന്ന കേരള പോലീസിൻ്റെയും അഭ്യന്തര വകുപ്പിൻ്റെയും നിലപാടിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ സംഗമത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രതിഷേധ സംഗമത്തിൽ ജില്ലാ സെക്രട്ടറി അൽത്താഫ് ശാന്തപുരം, സെക്രട്ടറിയേറ്റ് അംഗം ഷാരോൺ അഹമ്മദ് എന്നിവർ സംസാരിച്ചു.
പ്രതിഷേധത്തിന് ജില്ലാ വൈസ് പ്രസിഡണ്ട് പി.സുജിത്ത് , ജില്ലാ സെക്രട്ടറിമാരായ വി കെ.മുഫീദ , സി.എച്ച്ഹം.ന , ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി കെ.ഷബീർ , മണ്ഡലം സെക്രട്ടറി ആസിഫ് മലപ്പുറം എന്നിവർ നേതൃത്വം.