കൊച്ചി: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ഒരു ആഗോള കോണ്‍ഗ്ലോമറേറ്റായി വിപുലീകരിക്കുന്നതില്‍ നടത്തിയ മികച്ച  നേതൃത്വത്തിന് അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’ പുരസ്കാരം നേടി.

ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍, വിശിഷ്ടാതിഥി വാണിജ്യ-  വ്യവസായ, ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രിയായ ശ്രീ. ജിതിന്‍ പ്രസാദ എന്നിവരുടെ സാന്നിധ്യത്തില്‍ ജിന്‍ഡാലിന് പുരസ്കാരം സമ്മാനിച്ചു. പുരസ്കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യെസ്ദി നാഗ്പോര്‍വാല വായിച്ചു.

ജിന്‍ഡാലിന്‍റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ശ്രദ്ധേയമായ വളര്‍ച്ച നേടി. വരുമാനം ഇരട്ടിയിലധികം വളര്‍ന്ന് 24 ബില്യണ്‍ യുഎസ് ഡോളറായി. അദ്ദേഹത്തിന്‍റെ തന്ത്രപരമായ നീക്കത്തിലൂടെ  ജെഎസ്ഡബ്ല്യുവിന്‍റെ വാര്‍ഷിക ഉരുക്ക് ഉല്‍പ്പാദന ശേഷി മൂന്നിരട്ടി വളര്‍ന്ന് 39 ദശലക്ഷം ടണ്ണായി. അതോടൊപ്പം  ഗ്രൂപ്പിനെ പുനരുപയോഗ ഊര്‍ജ്ജത്തിലും സിമന്‍റ് ഉല്‍പ്പാദനത്തിലും ഒരു പ്രധാന ശക്തിയാക്കി മാറ്റി.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ യോജിപ്പിക്കുന്നതില്‍ ജിന്‍ഡാലിന്‍റെ സുപ്രധാന പങ്കിനുളള അംഗീകാരമാണ് ഈ അവാര്‍ഡ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഇന്ത്യയിലെ തുറമുഖ മേഖലയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായി വളര്‍ന്നു. അതേസമയം അന്താരാഷ്ട്ര പങ്കാളിത്തങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങളും സൈനിക ഡ്രോണുകളും ഉള്‍പ്പെടെ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിലേക്കും കടന്നു.

ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍ (എഐഎംഎ) മാനേജിംഗ് ഇന്ത്യ അവാര്‍ഡുകള്‍ ഇന്ത്യയുടെ വ്യവസായ രംഗത്തെ മികച്ച സംഭാവനകളെ ആദരിക്കുന്നു. ഈ അവാര്‍ഡിന്‍റെ 15-ാമത് പതിപ്പിന്‍റെ  പുരസ്കാര ദാന ചടങ്ങില്‍ പ്രശസ്ത പുരസ്കാര ജേതാക്കളും, വ്യവസായ പ്രമുഖരും, എഐഎംഎ ഭാരവാഹികളും ഒത്തുചേര്‍ന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *