ചര്‍മ്മം തിളങ്ങാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട എട്ട് ഭക്ഷണങ്ങള്‍
ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും കൊളാജനും അടങ്ങിയ ഭക്ഷണങ്ങളാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ ചര്‍മ്മം തിളക്കമുള്ളതാക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ബ്ലൂബെറി
വിറ്റാമിന്‍ സിയും ഇയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്ലൂബെറി കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
3. സാല്‍മണ്‍ മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
4. ബദാം
വിറ്റാമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം കഴിക്കുന്നതും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
5. മധുരക്കിഴങ്ങ്
ബീറ്റാകരോട്ടിന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
6. തക്കാളി
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിന്‍ സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും. തക്കാളിയിലെ വിറ്റാമിന്‍ സിയും കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
7. ചീര
വിറ്റാമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
8. ഡാര്‍ക്ക് ചോക്ലേറ്റ്
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് യറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഹൃദ്രോഗത്തിന്‍റെ പ്രധാനപ്പെട്ട ഒമ്പത് ലക്ഷണങ്ങളെ തിരിച്ചറിയാം