വാഷിങ്ടൺ: ആപ്പ് സ്റ്റോറിന്റെ സുതാര്യത മെച്ചപ്പെടുത്തുന്നതിനായി വലിയ നടപടികളുമായി ആപ്പിൾ. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 1,35,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു.
യൂറോപ്യൻ യൂണിയൻ്റെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ നൽകാത്ത ആപ്പുകൾക്കെതിരെയാണ് നടപടികൾ ഉണ്ടായിരിക്കുന്നത്.

ആപ്പ് സ്റ്റോർ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ നീക്കം ചെയ്യൽ നടപടിയാണ് ആപ്പിളിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 

യൂറോപ്യന്‍ യൂണിയനിലെ  പുതിയ നിയമങ്ങൾ അനുസരിച്ച് പുതിയ ആപ്പുകള്‍ പ്രചരിപ്പിക്കുന്നതിനു നിലവിലുള്ളവ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഡെവലപ്പര്‍മാര്‍ അവരുടെ ട്രേഡര്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണം എന്ന് നിഷ്കർഷിക്കുന്നു.
ഇത് ലംഘിച്ചിട്ടുള്ള ആപ്ലിക്കേഷനുകളാണ് ആപ്പ് സ്റ്റോറില്‍ നിന്നും എടുത്തുമാറ്റിയത്. 

2024 ഫെബ്രുവരി 17നാണ് ഈ നിയമം നിലവില്‍ വന്നത്. 

ആവശ്യമായ കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് 2025 ഫെബ്രുവരി 17ന് ആപ്പ് ഡവലപ്പര്‍മാര്‍ക്ക് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ആപ്ലിക്കേഷനുകളുടെ ട്രേഡര്‍ സ്റ്റാറ്റസ് ഡവലപ്പര്‍മാര്‍ നല്‍കിയാല്‍ ഈ ആപ്പുകള്‍ വീണ്ടും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ ലഭ്യമാകും.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *