എളുപ്പത്തിലുണ്ടാക്കാം ഹെല്‍ത്തി ഓട്സ് മില്‍ക്ക്; റെസിപ്പി
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഫൈബര്‍ അടക്കം നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് ഓട്സ്. കാത്സ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും ഓട്സ് പാലില്‍ അടങ്ങിയിട്ടുണ്ട്. എളുപ്പത്തില്‍ ഓട്സ് മില്‍ക്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ഓട്സ് – 2 കപ്പ്
വെള്ളം – 2 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഓട്സ് നന്നായിട്ട് വെള്ളത്തിൽ കുതിരാനായി വയ്ക്കുക. ഇനി കുതിർന്ന ഓട്സിനെ നല്ലതുപോലെ മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. അതിന് ശേഷം നന്നായിട്ട് ഇതിനെ ഒരു തുണിയിലേയ്ക്ക് മാറ്റി പിഴിഞ്ഞ് എടുക്കുക. എന്നിട്ട് കിട്ടുന്ന ഈ ഹെൽത്തി ഓട്സ് മിൽക്ക് നമ്മുക്ക് കുടിക്കാവുന്നതാണ്.
Also read: ഹെല്‍ത്തി മിക്സഡ് വെജിറ്റബിൾ റവ ഇഡ്ഡലി തയ്യാറാക്കാം; റെസിപ്പി