ചെങ്ങന്നൂര്‍: ഇന്ധനമടിച്ചശേഷം ബാക്കി പണം നല്‍കാന്‍ താമസിച്ചതിനു പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചവശനാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍.
പത്തനംതിട്ട കോട്ടങ്കല്‍ കുളത്തൂര്‍ മാലംപുഴത്തുഴത്തില്‍ വീട്ടില്‍ അജു അജയന്‍ (19), ബിജു ഭവനത്തില്‍ ബിനു (19) എന്നിവരാണ് അറസ്റ്റിലായത്. പമ്പ് ജീവനക്കാരന്‍ കാരക്കാട് പുത്തന്‍വീട്ടില്‍ മണി(67)ക്കാണ് മര്‍ദനമേറ്റത്. 
ഇക്കഴിഞ്ഞ 19ന് രാത്രി 12.30ന് നനന്ദാവനം ജംഗ്ഷന് സമീപത്തെ പമ്പിലാണ് സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ 500 രൂപ നല്‍കിയ ശേഷം 50 രൂപയ്ക്ക് പെട്രോള്‍ അടിക്കുകയായിരുന്നു. 
ബാക്കി തുക തിരിച്ചുനല്‍കാന്‍ വൈകിയതിനാണ് പമ്പ് ജീവനക്കാരനെ യുവാക്കള്‍ മര്‍ദിച്ചത്. സി.സി.ടിവി കാമറ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ മോഷണക്കേസുകളില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *