32 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന്, ആരാധകര്‍ ആവേശത്തില്‍
മമ്മൂട്ടിയുടെ എക്കാലത്തെയും കള്‍ട്ട് ക്ലാസിക് ചിത്രമാണ് ധ്രുവം. 1993 ജനുവരി 27നാണ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‍തത്. ധ്രുവം ഇപ്പോള്‍ ഒടിടിയിലും ലഭ്യമാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ മമ്മൂട്ടി ചിത്രം സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്.
അക്കാലത്തെ ഹിറ്റ് ചിത്രമായിരുന്നു ധ്രുവം. നരസിംഹ മന്നാടിയാര്‍ എന്ന നായക കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. സംവിധാനം നിര്‍വഹിച്ചതാകട്ടെ ജോഷിയും ആയിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ദിനേശ് ബാബുവാണ്. ഗൗതമി, ടൈഗര്‍ പ്രഭാകര്‍, ജയറാം, സുരേഷ് ഗോപി, ജനാര്‍ദനൻ, വിക്രം, അസീസ്, കൊല്ലം തുളസി, വിജയരാഘവൻ, ബാബു നമ്പൂതിരി, മീര്‍, എം എസ് തൃപ്പുണിത്തുറ, അലിയാര്‍, അപ്പഹാജ, ടി ജെ രവി, രുദ്ര, അരുണ്‍കുമാര്‍ എന്നിവരു ചിത്രത്തില്‍ കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.
എസ് എൻ സ്വാമിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. എം മണിയാണ് ചിത്രം നിര്‍മിച്ചത്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാണം. അരോമ റിലീസാണ് ചിത്രത്തിന്റെ വിതരണം.
മമ്മൂട്ടി വേഷമിട്ടതില്‍ ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‍സാണ് ഒടുവില്‍ എത്തിയത്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. എന്നാല്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രത്തിന് നിരാശയായിരുന്നു ഫലം. മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം ഡൊമിനിക് സിനിമയില്‍ സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോര്‍ജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍. കലാസംവിധാനം അരുണ്‍ ജോസ് ആണ്. ഛായാഗ്രഹണം വിഷ്‍ണു ആര്‍ ദേവ്,.സംഗീതം ദര്‍ബുക ശിവ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, സ്റ്റണ്ട്‍സ് സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍, ആക്ഷന്‍ സന്തോഷ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍, കോ ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആരിഷ് അസ്‍ലം, ഫൈനല്‍ മിക്സ് തപസ് നായക് ആണ്.
Read More: ഉണ്ണി മുകുന്ദൻ ചിത്രം കാണാൻ ക്ഷണിച്ച് മോഹൻലാല്‍, അമ്പരന്ന് ആരാധകര്‍