ഹൈന്ദവ വിശ്വാസികളായ ഏവരും ശിവരാത്രി മഹോത്സവം ആഘോഷിക്കാനുളള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയ്ക്കാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരി 26നാണ് ശിവരാത്രി. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങുമെന്നാണ് വിശ്വാസം. ശിവനും പാര്‍വതിയും വിവാഹിതരായ ദിവസമായാണ് മഹാശിവരാത്രി ദിനമായി ആഘോഷിക്കുന്നത്.

ഈ ദിവസം ഉറക്കമൊഴിഞ്ഞ്, ഒരിക്കലോ പൂർണ ഉപവാസമോ അനുഷ്ഠിച്ച് ഈശ്വര നാമജപത്തിൽ മുഴുകിയിരിക്കുകയാകും ഭക്തർ. ഈ സമയം പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് ശിവരാത്രി നാളിലെ ഉറക്കമൊഴിവിന് ശേഷം അടുത്ത പകലിൽ ഉറങ്ങാമോ എന്നത്.

ശിവരാത്രിയുടെ പിറ്റേ ദിവസം രാവിലെ, ക്ഷേത്രത്തിൽ നിന്നും കൊണ്ടു വരുന്ന തീർത്ഥം പാനം ചെയ്താണ് വ്രതം അവസാനിപ്പിക്കേണ്ടത്. ഇതിന് ശേഷം ഉറക്കം ആകാം എന്നാണ് ഒരു വിഭാഗം ആചാര്യന്മാർ പറയുന്നത്. ശിവരാത്രിയുടെ പിറ്റേ പകലും ഉറങ്ങാൻ പാടില്ല എന്നത് തെറ്റിദ്ധാരണയാണ്.

ഇതിന്റെ ആവശ്യമില്ല. അത് ഒരു ആചാരമല്ല. വ്രതവും ധ്യാനവും പൂജകളും ശിവരാത്രി കഴിയുന്നതോടെ അവസാനിക്കുന്ന സ്ഥിതിക്ക്, അടുത്ത പകലിൽ ഉറക്കം ആവാം എന്ന് ഇവർ പറയുന്നു. ശിവരാത്രി നാളിൽ ഉറക്കമൊഴിയുന്നവർ പിന്നീട് അടുത്ത സന്ധ്യക്ക് ചന്ദ്രനെ ദർശിച്ച ശേഷം മാത്രമേ ഉറങ്ങാൻ പാടുള്ളൂ എന്ന് വാദിക്കുന്നവരാണ് മറുപക്ഷം. 

By admin

Leave a Reply

Your email address will not be published. Required fields are marked *