എടക്കാട്ടുവയൽ/എറണാകുളം. എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് തിട്ടയിൽ, സുബിൻ എന്നയാളുടെ വീട്, യൂണിയൻ ബാങ്ക് ആമ്പല്ലൂർ ശാഖ ജീവനക്കാർ ജപ്തി ചെയ്യുന്നത് റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു ലേഖകൻ. മുളന്തുരുത്തി പ്രസ്സ് ക്ലബ്ബിന്റെ സെക്രട്ടറി കൂടിയാണ് ലേഖകൻ.
80 വയസ്സുള്ള വൃദ്ധ സ്ത്രീ ഉൾപ്പെടെയുള്ള 5 അംഗ പട്ടികജാതി കുടുംബത്തെയാണ് ജപ്തിയുടെ ഭാഗമായി വീട്ടിൽ നിന്നും ഇറക്കി വിട്ടത്. ഇത് റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ലേഖകനോട് യൂണിയൻ ബാങ്ക് ജീവനക്കാരൻ അപമര്യാദയായി പെരുമാറുകയും അപമാനിക്കുകയും ചെയ്തു. തങ്ങളുടെ ജോലി തടസ്സപ്പെടുത്തുന്നു എന്ന പേരിൽ കേസ് കൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ താമസിക്കുന്ന വീട് ജപ്തി ചെയ്യുന്ന മനുഷ്യത്വരഹിതമായ നടപടികൾ നിർത്തിവെയ്ക്കുന്ന ജപ്തി വിരുദ്ധ ബിൽ കേരളനിയമസഭ ഏകകണ്ഠമായി പാസ്സാക്കിയത് ബാങ്ക് അധികൃതർ അറിയാത്തതോ മനംപൂർവ്വമോ.?