അട്ടപ്പാടി :സമകാലിക ഗോത്ര കവികളിൽ ഏറ്റവും ചെറുപ്പവും ഊർജ്ജസ്വലനുമാണ് 27 കാരനായ മണികണ്ഠൻ അട്ടപ്പാടി. കാടും മഴയും പുഴയും സ്വന്തം ജനതയുടെ തനതു ജീവിതവും സംസ്ക്കാരവും നൊമ്പരവും  ഉൾച്ചേർന്നതാണ് മണികണ്ഠന്റെ കവിതകൾ.എഴുപത് കവിതകൾ ചേർത്ത് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയ   ‘മല്ലീസ്പറമുടി’ എന്ന സമാഹാരത്തിലെ കവിത എം.ജി.യൂണിവേഴ്സിറ്റി എം.എ.മലയാളം സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പകൽ നേരം കൂലിപ്പണിക്ക് പോകുന്ന മണികണ്ഠൻ രാത്രിയിൽ കവിതയെഴുതും.എഴുതിയ കവിതകൾ ആദ്യം തന്നെയും മക്കളെയും കേൾപ്പിക്കുമെന്ന് ഭാര്യ പറയുന്നു.പട്ടാമ്പി കവിത കാർണിവൽ,കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികളിൽ കവിത ആലപിച്ചിട്ടുണ്ട്. 
ഇരുള ഭാഷയിൽ എഴുതിയ കവിതകൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് സാഹിത്യ അക്കാദമി ഗോത്രകവിതകളായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഗോത്രഭാഷാ കൃതികൾ വായനക്കാരിൽ എത്തിക്കുന്നു എന്ന വേറിട്ടതും സുപ്രധാനവുമായ ദൗത്യമാണ് കേരള സാഹിത്യ അക്കാദമി നിർവഹിച്ചിട്ടുള്ളത്.
‘കേരളത്തിന്റെ ഇരുളഭാഷാകവിത’ എന്ന ശീർഷകത്തിൽ കവി പി.രാമൻ എഴുതിയ അവതാരിക ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. പച്ചമരത്തണൽ കത്തിയെരിയുമ്പോൾ(2018), പച്ചഞരമ്പുകൾ(2023), മല്ലീസ്പറമുടി (2024) എന്നിവയാണ് കൃതികൾ. മധു സ്മൃതി പുരസ്ക്കാരം,വി കെ ജി സ്മാരക സാഹിത്യ പുരസ്കാരം (2024) നേടിയിട്ടുണ്ട്.ഭാര്യ :നിഷ. മക്കൾ :ആദർശ്, ആദിഷ്, ഫോൺ :90727 91309
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed