ബോക്സോഫീസില്‍ നഷ്ടപ്പെട്ട പ്രതീക്ഷ ഒടിടിയില്‍ കിട്ടുമോ? ദേവ് ഒടിടി റിലീസിന് !

മുംബൈ: ഷാഹിദ് കപൂർ നായകനായി എത്തിയ ഹിന്ദി ആക്ഷൻ ത്രില്ലർ ദേ  2025 ജനുവരി 31-നാണ് തിയേറ്ററുകളിലെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ഇത്. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നില്ല. ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ദേവ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക റിലീസ് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സിനിമാ റിലീസ് കഴിഞ്ഞ് എട്ട് ആഴ്ചകൾക്കുള്ളിൽ ചിത്രം പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ദേവ കഴിഞ്ഞ മാസം ബോളിവുഡ് ഏറെ പ്രതീക്ഷ വച്ചിരുന്ന ചിത്രമാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു കൊലപാതക കേസ് പരിഹരിക്കാൻ ചുമതലപ്പെടുത്തിയ ഷാഹിദ് കപൂർ അവതരിപ്പിക്കുന്ന എസിപി ദേവിനെ ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്. 

2013-ലെ മലയാളം ചിത്രമായ ‘മുംബൈ പോലീസ്’ എന്ന സിനിമയിൽ നിന്ന് രൂപാന്തരപ്പെടുത്തിയ ആഖ്യാനമാണ് ചിത്രത്തിന്. എന്നാല്‍ ഒറിജിനലിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു പുതിയ ക്ലൈമാക്സ് ചിത്രത്തിന് നല്‍കിയിരുന്നെങ്കിലും ചിത്രത്തിന്‍റെ റീമേക്ക് ലേബല്‍ വലിയ തിരിച്ചടിയായി. ആദ്യഘട്ടത്തില്‍ ഇത് ഒരു റീമേക്കാണ് എന്ന സൂചന നല്‍കാതെയാണ് ചിത്രം എത്തിയത്. 

ഷാഹിദ് കപൂറിന് പുറമേ വലിയ താരനിര ചിത്രത്തിലുണ്ടായിരുന്നു.  പവയിൽ ഗുലാത്തി, പൂജാ ഹെഗ്‌ഡെ പ്രവേഷ് റാണ, കുബ്ബ്ര സെയ്ത്, ഗിരീഷ് കുൽക്കർണി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു. റോയ് കപൂർ ഫിലിംസിന് കീഴിൽ സിദ്ധാർത്ഥ് റോയ് കപൂർ നിർമ്മിച്ച ഈ ചിത്രത്തില്‍ ജേക്സ് ബിജോയ് പശ്ചാത്തല സംഗീതം ഒരുക്കി. 

‘മാർക്കോ’യ്ക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ രണ്ടാമത്തെ ചിത്രം വരുന്നു; അനൗൺസ്മെന്‍റ് പോസ്റ്റർ

ഡാകു മഹാരാജ് ഒടിടിയില്‍ എത്തിയപ്പോള്‍ ഉർവശി റൗട്ടേലയുടെ രംഗങ്ങൾ വെട്ടിയോ? സത്യം ഇതാണ് !

By admin