തിരുവനന്തപുരം: ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ആറ്റിങ്ങല്‍ അവനവഞ്ചേരി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ അനൂപാണ് മരിച്ചത്.
ഇന്നലെ രാത്രിയില്‍ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ അവനവഞ്ചേരി ബാവ ആശുപത്രിക്ക് സമീപം ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അനൂപിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. അവനവഞ്ചേരി സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ കൂടിയായിരുന്നു അനൂപ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയില്‍.