ഇടുക്കി പന്നിയാർകുട്ടിയിൽ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

ഇടുക്കി: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. പന്നിയാർകുട്ടി ഇടിയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ച റീന കായികതാരം കെ എം ബീനമോളുടെ സഹോദരിയാണ്. 

മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ എബ്രഹാമിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. 

ഗുരുവായൂർ ചൊവ്വല്ലൂര്‍പ്പടിയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു; ഓട്ടോ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin