ഇടുക്കി: പന്നിയാർക്കുട്ടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇടയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്.
ജീപ്പിന്റെ ഡ്രൈവർ എബ്രഹാമിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായിക താരം കെ.എം. ബീന മോളുടെ സഹോദരിയാണ് മരിച്ച റീന.