ആലപ്പുഴ: ജില്ലാ കോടതി പരിസരത്തെ മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിൽ സ്ഥാപിച്ചു. അതിൻ്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നക്കൽ നിർവ്വഹിച്ചു.
അജൈവമാലിന്യവും ജൈവ മാലിന്യവും വേർതിരിച്ച് നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകളാണ് സ്ഥാപിച്ചത്. കോടതി പരിസരത്തെ മാലിന്യം സംബന്ധിച്ച് കോടതിയുടെയും അഭിഭാഷകരുടെയും ആവശ്യപ്രകാരമാണ് ബിന്നുകൾ സ്ഥാപിച്ചതെന്ന് നസീർ പുന്നക്കൽ പറഞ്ഞു.
ഹെൽത്ത് ഇൻസ്പക്ടർ ശ്യാം കുമാർ, പബ്ളിക്ക് ഹെൽത്ത് ഇൻസ്പക്ടർമാരായ സാലിൽ, ജെസീന എന്നിവർ പങ്കെടുത്തു.