കോട്ടയം: അന്തരിച്ച സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിന്റെ സംസ്‌കാരം ഞായറാഴ്ച. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് സിപിഎം കോട്ടയം ജില്ല കമ്മിറ്റി ഓഫീസില്‍ എത്തിക്കും.
രണ്ട് മണിക്കൂര്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനം കഴിഞ്ഞ് ചങ്ങനാശേരി തെങ്ങണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
എംവി റസലിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍, മന്ത്രിമാര്‍ തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.
സുസമ്മതനായ പൊതുപ്രവര്‍ത്തകനെയാണ് റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.