ഡല്‍ഹി: 27 വര്‍ഷത്തിനു ശേഷം ദേശീയ തലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്ക്. ബിജെപി എംഎല്‍എയായിരുന്ന രേഖ ഗുപ്ത ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെ്ത് അധികാരമേല്‍ക്കും.
സുഷമ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി തുടങ്ങിയ വനിതാ മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാരുന്ന നാലാമത്തെ വനിതയായിരിക്കും അവര്‍
ഫെബ്രുവരി 5 ന് രേഖ ഗുപ്ത ഷാലിമാര്‍ ബാഗ് സീറ്റില്‍ 29,000 ത്തിലധികം വോട്ടുകള്‍ നേടി വിജയിച്ചു. എന്റെ ജോലി എന്റെ ഐഡന്റിറ്റി, പ്രചാരണത്തിനായി അവര്‍ വെബ്‌സൈറ്റില്‍ ഉപയോഗിക്കുന്ന ടാഗ്ലൈന്‍ ആണ്.
ഉച്ചയ്ക്ക് റാംലീല മൈതാനത്തിലെ മെഗാ ചടങ്ങില്‍ പര്‍വേഷ് വര്‍മ, ആശിഷ് സൂദ്, പങ്കജ് സിംഗ് സിംഗ് സിര്‍സ, കപില്‍ മിശ്ര, രവീന്ദര്‍ ഇന്ദ്രജ് സിര്‍സ എന്നിവരടങ്ങുന്ന മന്ത്രിമാരും രേഖഗുപ്തയും സത്യപ്രതിജ്ഞ ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉന്നത ബിജെപി നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍, അതിഷി എന്നിവരെയും ക്ഷണിച്ചു.