ഡൽഹി: ഡൽഹി നിയമസഭയിൽ ദളിത് എംഎൽഎയെ പ്രതിപക്ഷ നേതാവാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എംപി സ്വാതി മലിവാൾ ആംആദ്‌മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന് കത്തയച്ചു.
ഡൽഹിയിൽ പ്രതിപക്ഷ നേതൃത്വ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് മലിവാൾ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
2022 പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഒരു ദളിത് ഉപമുഖ്യമന്ത്രിയെ നിയമിക്കുമെന്ന് കെജ്‌രിവാൾ വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും ഇത് യാഥാർത്ഥ്യമാക്കിയില്ലെന്നും മലിവാൾ കത്തിലൂടെ ഓർമിപ്പിച്ചു.
പ്രതിപക്ഷ നേതാവായി ഒരു ദളിത് എംഎൽഎയെ നിയമിക്കുന്നതിലൂടെ കെജ്‌രിവാളിന് പഴയ വാഗ്ദാനം പാലിക്കുകയും ചെയ്യാം. സമത്വത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല അത് പ്രാവർത്തികമാക്കാനും കഴിയണമെന്ന് മാലിവാൾ കെജ്‌രി വാളിനെ ഓർമിപ്പിച്ചു.