ബെംഗളൂരു: ബെംഗളൂരുവില്‍ അമ്മായിഅമ്മയെ കൊലപ്പെടുത്താന്‍ അനുയോജ്യമായ ഗുളിക ഏതെന്ന് ചോദിച്ച് ഡോക്ടര്‍ക്ക് യുവതിയുടെ വാട്‌സ്ആപ്പ് സന്ദേശം. യുവതി ടാബ്ലെറ്റ് ആവശ്യപ്പട്ടതിന് പിന്നാലെ അമ്പരന്ന ഡോ. സുനില്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കി.
ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഡോ. സുനില്‍ കുമാറിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച യുവതി പിന്നീട് വാട്സ് ആപ്പിലൂടെ മെസേജ് അയച്ചാണ് ടാബ്ലെറ്റ് ആവശ്യപ്പെട്ടത്
എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഡോക്ടറില്‍ നിന്നും മറുപടി ലഭിക്കാതായതോടെ അയച്ച മെസേജുകള്‍ യുവതി തന്നെ ഡിലീറ്റ് ചെയ്തു. അപ്പോഴേക്കും ഡോക്ടര്‍ സഞ്ജയ് നഗര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു.
അന്വേഷണം ആരംഭിച്ച പൊലീസ് സ്ത്രീയുടെ ഫോണ്‍ നമ്പര്‍ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി.