വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിൽ ഇലോൺ മസ്കിൻ്റെ പങ്ക് പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവെന്ന നിലയിലാണെന്ന് വൈറ്റ് ഹൗസ്.
കാര്യക്ഷമതാ വകുപ്പിലെ ( ഡോജ്) ജീവനക്കാരനല്ലെന്നും നയപരമായ തീരുമാനങ്ങളെടുക്കാൻ അധികാരമില്ലെന്നും വൈറ്റ് ഹൗസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വൈറ്റ് ഹൗസിലെ ഓഫിസ് ഓഫ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജോഷ്വ ഫിഷർ ഒപ്പിട്ട റിപ്പോർട്ട് പ്രകാരം, പ്രസിഡൻ്റിനെ ഉപദേശിക്കാനും ആവശ്യപ്പെടുന്ന പക്ഷം നിർദേശങ്ങൾ നൽകാനും മാത്രമേ മസ്കിന് അധികാരമുള്ളു.
മറ്റ് മുതിർന്ന വൈറ്റ് ഹൗസ് ഉപദേഷ്ടാക്കളെ പോലെ, മസ്കിന് സർക്കാർ തീരുമാനങ്ങൾ സ്വയം എടുക്കാൻ ഔപചാരികമായ അധികാരമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ന്യൂ മെക്സിക്കോ ഉൾപ്പെടെ 14 യുഎസ് സംസ്ഥാനങ്ങൾ മസ്കിനെതിരെ നൽകിയ കേസുമായി ബന്ധപ്പെട്ടാണ് വൈറ്റ് ഹൗസ് സത്യവാങ്മൂലം സമർപ്പിച്ചത്.