പൊന്നാനി: സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ച ഭൂനികുതി മുൻ വർഷത്തേതിൽ നിന്നും 50 ശതമാനം വർദ്ധിപ്പിച്ച തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ഴുവത്തിരുത്തി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.
1983ല്‍ ഒരു ഹെക്ടറിന് രണ്ട് രൂപ ഉണ്ടായിരുന്ന ഭൂ നികുതിയാണ് 2025 -26ൽ ഒരു ഹെക്ടറിന് 1200 രൂപയായി വർധിപ്പിച്ചത്. ജനങ്ങൾക്കും, കാർഷിക മേഖലയ്ക്കും വൻ ബാധ്യത ഉണ്ടാക്കുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ എ.എം രോഹിത് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് എൻ.പി നബീൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എൻ എ ജോസഫ്, ജെ പി വേലായുധൻ, എ പവിത്രകുമാർ, എൻ പി സുരേന്ദ്രൻ, സി ഗഫൂർ, സി ജാഫർ, ഉസ്മാൻ തെയ്യങ്ങാട്, യു രവീന്ദ്രൻ, എം അമ്മുക്കുട്ടി, പ്രഭാകരൻ കടവനാട്, മൂത്തേടത്ത് ബാലകൃഷ്ണൻ, ഫസലുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.