ദുബായ്: ചാംപ്യൻസ് ട്രോഫിയിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് മോശം തുടക്കം. സ്കോർ ബോർഡിൽ രണ്ട് റൺ കൂട്ടിച്ചേർത്തപ്പോഴേക്കും രണ്ട് വിക്കറ്റുകൾ ഇന്ത്യൻ ബോളർമാർ പിഴുതെടുത്തു.
ഓപ്പണറായി ഇറങ്ങരിയ സൗമ്യ സർക്കാരിന്റെ വിക്കറ്റ് ഷമിക്കും
നസ്മുൽ ഹൊസൈൻ ഷാന്റോയുടെ വിക്കറ്റ് റാണയ്ക്കുമാണ് ലഭിച്ചത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അർഷ്ദീപ് സിംഗ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.