ഡല്‍ഹി: കൗമാരക്കാരുടെ പരസ്പര സമ്മതത്തോടെയുള്ള പ്രണയ ബന്ധങ്ങളെ നിയമക്കുരുക്കിലാക്കരുതെന്നും ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാനും മാനിക്കാനും നിയമം മാറേണ്ടതുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി.
പ്രായപൂര്‍ത്തിയായിട്ടില്ല എന്നതിന്റെ പേരില്‍ 18 വയസാകാറായവര്‍ ഉള്‍പ്പെട്ട ബന്ധങ്ങളില്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിര്‍ദ്ദേശം. 
സ്‌നേഹം മൗലികമായ മാനുഷികാനുഭവമാണ്. കൗമാരക്കാര്‍ക്ക് വൈകാരിക ബന്ധങ്ങളുണ്ടാക്കാന്‍ അവകാശമുണ്ട്. പരസ്പര സമ്മതമുള്ളിടത്തോളം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാനും മാനിക്കാനും നിയമം മാറേണ്ടതുണ്ട്. 
കൗമാര ബന്ധങ്ങളുടെ കേസുകളില്‍ സഹാനുഭൂതിയോടെയുള്ള സമീപനമാണ് വേണ്ടത്. ചൂഷണമോ പീഡനമോ ഇല്ലാത്തിടത്തോളം ക്രിമിനല്‍ക്കേസില്‍ അകപ്പെടുമോയെന്ന ഭീതിയില്ലാതെ കൗമാരക്കാര്‍ക്ക് പ്രണയിക്കാനാകണം. 
കൗമാര കാലത്തെ സ്‌നേഹ ബന്ധങ്ങള്‍ സാധാരണമാണെന്നു തിരിച്ചറിയുന്ന നിലയിലേക്ക് നിയമം വളരേണ്ടതുണ്ടെന്നും ജസ്റ്റിസ് ജസ്മീത് സിങ് ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി 18കാരനൊപ്പം വീടുവിട്ടുപോയ സംഭവത്തില്‍ പോക്‌സോ ചുമത്തിയ കേസിലാണ് കോടതി നിരീക്ഷണം. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *