തിരുവനന്തപുരം: കേരള സർക്കാറിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രധിനിധി പ്രഫ. കെ.വി. തോമസിന്‍റെ യാത്ര ബത്ത അഞ്ച് ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാൻ ധനവകുപ്പിന് നിർദേശം നൽകി പൊതുഭരണ വകുപ്പ്. 2023 ജനുവരിയിലാണ് കേരള ഹൗസിൽ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിനെ നിയമിച്ചത്. യാത്ര ബത്ത ഇനത്തിൽ ബജറ്റിൽ അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. പ്രതിവർഷം യാത്ര ബത്തക്ക് 6.31 ലക്ഷം കെ.വി. തോമസിന് ചെലവാകുന്നു എന്നാണ് സർക്കാർ കണക്ക്. ഇതേതുടർന്നാണ് യാത്ര ബത്തയുടെ ബജറ്റ് വിഹിതം 11.31 ലക്ഷമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ പ്രോട്ടോക്കോൾ വിഭാഗം ധനവകുപ്പിനെ സമീപിച്ചത്.
കേരള ഹൗസിൽ പുതുതായി നിയമിക്കപ്പെട്ട പ്രത്യേക പ്രതിനിധിയുടെ യാത്ര ബത്ത ഇനത്തിൽ അധിക ചെലവ് വഹിക്കേണ്ടതു കൊണ്ടാണ് തുക ഉയർത്താൻ ആവശ്യപ്പെട്ടതെന്നാണ് പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പിന്‍റെ വിശദീകരണം.
മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രഫ. കെ.വി. തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളുമുണ്ട്. മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ കെ.വി. തോമസിനായി നിയമിച്ചിട്ടുണ്ട്.
കെ.വി. തോമസിന്റെ ഓണറേറിയത്തിനായി കഴിഞ്ഞ ബജറ്റില്‍ നല്‍കിയത് 24.67 ലക്ഷം രൂപയായിരുന്നു അതിന് മുമ്പത്തെ ബജറ്റില്‍ 17 ലക്ഷം രൂപയും. കെ.വി. തോമസിനും സംഘത്തിനും 2024 വരെ ഖജനാവിൽ നിന്ന് 57.41 ലക്ഷം നൽകിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
cm pinarayi vijayan
cpim
DELHI NEWS
eveningkerala news
eveningnews malayalam
KERALA
Kerala News
kv thomas
LATEST NEWS
POLITICS
TRENDING NOW
കേരളം
ദേശീയം
വാര്‍ത്ത