കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം. പൊലീസിനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മണോളിക്കാവില്‍ ഇന്നലെ രാത്രിയാണ് സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തടയാന്‍ ശ്രമിക്കുന്നതിനിടെ തലശ്ശേരി എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പൊലീസ് കാവില്‍ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
സംഘര്‍ഷത്തിന് കാരണം സിപിഎം പ്രവര്‍ത്തകര്‍ ക്ഷേത്ര പരിസരത്ത് മുദ്രാവാക്യം വിളിച്ചതാണെന്നും പൊലീസ് പറയുന്നു.