നാഗ്പൂര്‍: രഞ്ജി ട്രോഫി സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈക്കെതിരെ വിദര്‍ഭയ്ക്ക് മികച്ച മുന്നേറ്റം.
നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 260 റണ്‍സിന്റെ ലീഡ് വിദര്‍ഭ സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 147 റണ്‍സെടുക്കാന്‍ അവര്‍ക്കായി. യാഷ് റാതോഡ് (59), അക്ഷയ് വഡ്കര്‍ (31) എന്നിവരാണ് ക്രീസില്‍.
നേരത്തെ, വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 383നെതിരെ, മുംബൈയുടെ ഇന്നിംഗ്‌സ് 270ന് അവസാനിച്ചിരുന്നു.
106 റണ്‍സ് നേടിയ ആകാശ് ആനന്ദാണ് മുംബൈയ്ക്കായി മികച്ച സ്കോർ സ്വന്തമാക്കിയത്.