ആലപ്പുഴ: മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. ഒറ്റയ്ക്ക് താമസിച്ചിരുന്ന മാമ്പുഴക്കരി വേലികെട്ടില്‍ കൃഷ്ണമ്മ (62) യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
മൂന്നര പവന്‍ സ്വര്‍ണം, 36,000 രൂപ, ഓട്ടു പാത്രങ്ങള്‍, എടിഎം കാര്‍ഡ് എന്നിവ ഇവിടെ നിന്നും കവര്‍ന്നു. വീട്ടില്‍ സഹായത്തിന് നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ സംഭവത്തിന് പിന്നാലെ കാണാതായി. കവര്‍ച്ചയ്‌ക്കെത്തിയ നാലംഗ സംഘത്തോടൊപ്പം യുവതിയും പോയെന്ന് പൊലീസിനോട് വീട്ടമ്മ പറഞ്ഞു.