ബാലാഘട്ട്: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒരു ഇന്‍സാസ് റൈഫിള്‍, ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍ (എസ്എല്‍ആര്‍), ഒരു 303 റൈഫിള്‍ എന്നിവയും അവശ്യ നിത്യോപയോഗ വസ്തുക്കളും ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.
ഏറ്റുമുട്ടലില്‍ ചില മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റെങ്കിലും അവര്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്തുന്നതിനായി പന്ത്രണ്ട് പോലീസ് സംഘങ്ങള്‍ അന്വേഷണം നടത്തുകയാണ്.
ഛത്തീസ്ഗഢ് അതിര്‍ത്തിക്കടുത്തുള്ള വനപ്രദേശത്ത് നടന്ന ഓപ്പറേഷനില്‍ സംസ്ഥാന പോലീസിലെ മാവോയിസ്റ്റ് വിരുദ്ധ ഹോക്ക് ഫോഴ്സും പ്രാദേശിക പോലീസ് സംഘങ്ങളും പങ്കെടുത്തു.