വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിലെ ന്യുമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നു. പാപ്പാ ഇന്നലെ രാത്രിയില്‍ നന്നായി വിശ്രമിച്ചുവെന്നും, രാവിലെ ഉറക്കമുണര്‍ന്ന അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു.
ഇന്ന് രാവിലെ നല്‍കിയ ടെലെഗ്രാം സന്ദേശത്തിലൂടെ വത്തിക്കാന്‍ പ്രെസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മാര്‍പാപ്പയുടെ സ്ഥിതി സങ്കീര്‍ണമാണെന്നു ഇന്നലെ വത്തിക്കാന്‍ വ്യക്തമാക്കിരുന്നു.
എന്നാല്‍ ഇന്ന് ആരോഗ്യാവസ്ഥ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പ്രസ് ഓഫീസ് പങ്കുവച്ചിട്ടില്ല. ഇന്ന് രാത്രിയോടെ പുതിയ വിവരങ്ങള്‍ വത്തിക്കാന്‍ പ്രസ് ഓഫീസ് നല്‍കുമെന്നാണ് വിവരം.
ഇന്നലെ നടത്തിയ പരിശോധനകളില്‍ പാപ്പായ്ക്ക് ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാപ്പായ്ക്ക് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രാര്‍ത്ഥനാശംസകള്‍ എത്തുന്നുണ്ട്.
അതിനിടെ, ഫ്രാന്‍സിസ് പാപ്പായ്ക്കായി, ജമേലി പോളിക്ലിനിക്കിലെ ശൈശവക്യാന്‍സര്‍ വിഭാഗത്തിലെ കുട്ടികള്‍ കത്തുകളും അവര്‍ വരച്ച ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു. പാപ്പായുടെ സൗഖ്യത്തിനായുള്ള പ്രാര്‍ത്ഥനകളും കുട്ടികള്‍ നടത്തി.