ഭോപ്പാൽ: കുക്കിങ് വീഡിയോകളിലൂടെ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധേയയായ ‘ചതോരി രജനി’ എന്ന രജനി ജെയിനിന്റെ മകൻ തരൺ ജെയിൻ(16) വാഹനാപകടത്തിൽ മരിച്ചു.
തിങ്കളാഴ്ചയായിരുന്നു സംഭവം. രജനി ജെയിൻ തന്നെയാണ് മകന്റെ വിയോഗം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്.
രജനിയുടെ ചില വീഡിയോകളിൽ മകൻ തരണും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.
ഫെബ്രുവരി അഞ്ചാം തീയതി രജനി പോസ്റ്റ് ചെയ്ത റീലിലാണ് തരൺ അവസനമായി കാഴ്ചക്കാരുടെ മുന്നിലെത്തിയത്. തരണിന്റെ വിയോഗവാർത്ത അറിഞ്ഞതോടെ നിരവധി ഫോളോവേഴ്‌സാണ് അനുശോചനം രേഖപ്പെടുത്തിയത്.