പാമ്പാടി : പാമ്പാടിയില്‍ വയോധികയുടെ സ്വര്‍ണ്ണമാല ബൈക്കില്‍ എത്തിയ യുവാവ് പിടിച്ചു പറിച്ചെന്ന് പരാതി. ഇന്ന് രാവിലെ 7.30 ഓടെ ബൈക്കില്‍ എത്തിയ രണ്ട് ചെറുപ്പക്കാരാണ് ആലാംമ്പള്ളി മാന്തുരുത്തി റോഡില്‍ വച്ച് മാല പൊട്ടിച്ച് കടന്നുകളഞ്ഞത്.
സംഭവസമയത്ത് ഓടിക്കൂടിയ നാട്ടുകാര്‍ പാമ്പാടി പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മാലയുടെ പകുതി വയോധികയുടെ കൈയ്യില്‍ ഉണ്ട് ബാക്കി പകുതി മാത്രമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്
തൊട്ടടുത്ത കടയിലെ സിസിടിവി പ്രവര്‍ത്തനരഹിതമായതിനാല്‍ മാല പൊട്ടിച്ച ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. മോഷ്ടാക്കള്‍ മോഷണശേഷം കോട്ടയം ഭാഗത്തേയ്ക്ക് ബൈക്കില്‍ പോയതായി വയോധിക പറഞ്ഞു. പാമ്പാടി പോലീസ് അന്വേഷണമാരംഭിച്ചു.