ചാമ്പ്യൻസ് ട്രോഫിയും ഐപിഎല്ലും വരുവാണ്; സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‍സ്‍ക്രിപ്ഷനുമായി ജിയോ 949 രൂപ പ്ലാന്‍

മുംബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യൻ പ്രീമിയർ ലീഗും (ഐപിഎൽ) ലൈവ് സ്ട്രീം ചെയ്യുന്ന എക്സ്ക്ലൂസീവ് ഒടിടി പ്ലാറ്റ്‌ഫോമാണ് ‘ജിയോഹോട്ട്സ്റ്റാർ’. ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്സ്റ്റാറും സംയോജിപ്പിച്ചാണ് പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം സൃഷ്‍ടിച്ചത്. കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഈ പ്ലാറ്റ്‍ഫോം ആരംഭിച്ചത്. വിവിധ അന്താരാഷ്ട്ര സ്റ്റുഡിയോകളിൽ നിന്നും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള ഉള്ളടക്കം ഹോസ്റ്റ് ചെയ്യുന്നതിനൊപ്പം, രണ്ട് ഓവർ-ദി-ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമുകളുടെയും ഉള്ളടക്ക ലൈബ്രറിയും ഇത് സംയോജിപ്പിക്കുന്നു. ഇപ്പോഴിതാ റിലയൻസ് ജിയോ അവരുടെ പ്രീപെയിഡ് റീചാർജ് പ്ലാനുകളിൽ ഒന്നിലൂടെ ജിയോഹോട്ട്സ്റ്റാറിലേക്ക് സൗജന്യ ആക്‌സസ് വാഗ്ദാനം ചെയ്യുന്നു .

ഇത്തവണ, ഇന്ത്യയിലെ ഈ ജനപ്രിയ ക്രിക്കറ്റ് ടൂർണമെന്റുകളുടെ ലൈവ് സ്ട്രീമിംഗ് ആക്‌സസ് ചെയ്യുന്നതിന് ഒരു സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. ജിയോ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് 949 രൂപ റീചാർജ് പ്ലാനിലൂടെ ജിയോഹോട്ട്സ്റ്റാറിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും. ജിയോ ഡോട്ട് കോമിലെ അപ്‌ഡേറ്റ് ചെയ്ത ലിസ്റ്റിംഗ് അനുസരിച്ച്, കമ്പനി ഇപ്പോൾ 949 രൂപയുടെ റീചാർജ് പ്ലാനിനൊപ്പം 149 രൂപ വിലമതിക്കുന്ന സൗജന്യ ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്‍ദാനം ചെയ്യുന്നു. ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് 4 ജി ഡാറ്റ, പരിധിയില്ലാത്ത 5 ജി ഡാറ്റ എന്നിവയുമായാണ് വരുന്നത്. കൂടാതെ, ഇതിൽ പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു.

Read more: കുറഞ്ഞ പ്ലാന്‍ 149 രൂപ, പ്രീമിയം വരെ ലഭ്യം; പുതിയ ജിയോഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വിശദമായി

പരസ്യം സഹിതമുള്ള ജിയോഹോട്ട്സ്റ്റാറിന്‍റെ പ്ലാൻ പ്രതിമാസം 149 രൂപയിൽ ആരംഭിക്കുന്നു. ഈ ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ പ്ലാനിൽ ലൈവ് സ്പോർട്സ്, ഏറ്റവും പുതിയ സിനിമകൾ, ഡിസ്നി + ഒറിജിനലുകൾ എന്നിവയുൾപ്പെടെ എല്ലാ ഉള്ളടക്കവും ഒരേ സമയം ഒരൊറ്റ മൊബൈൽ ഉപകരണത്തിൽ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. എങ്കിലും, സ്ട്രീമിംഗ് 720p റെസല്യൂഷനിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം മൂന്ന് മാസത്തേക്ക് 299 രൂപ വിലയുള്ള സൂപ്പർ പ്ലാൻ, മൊബൈൽ, വെബ്, സ്മാർട്ട് ടിവികളിൽ 1080p-യിൽ സ്ട്രീമിംഗ് പ്രാപ്തമാക്കുന്നു. ഒരേസമയം രണ്ട് ഉപകരണങ്ങളിൽ വരെ ഉപയോഗിക്കാം. മൂന്ന് മാസത്തേക്ക് 499 രൂപ വിലയുള്ള ഏറ്റവും ചെലവേറിയ പ്രീമിയം പ്ലാൻ, 4K വരെ റെസല്യൂഷൻ സ്ട്രീമിംഗുള്ള പരസ്യരഹിത അനുഭവം വാഗ്ദാനം ചെയ്യുന്നു.

Read more: ഇനി ജിയോഹോട്ട്‌സ്റ്റാര്‍ മാത്രം; നിലവിലെ ജിയോസിനിമ, ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ വരിക്കാര്‍ക്ക് എന്ത് സംഭവിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin