ആലപ്പുഴ: കൈനകരി, തോട്ടുവാത്തല ശ്രീപുത്തൻപറമ്പു കാവ് നാഗ ക്ഷേത്രത്തിലെ 17-മത് പ്രതിഷ്ഠാ ദിന മഹോത്സവം സമാപിച്ചു.
ചൊവ്വാഴ്ച്ച രാവിലെ തന്ത്രി മുഖ്യൻ മാരാരിക്കുളം ബിജു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.  

വിശേഷാൽ പൂജ, ഭാഗവത പാരായണം, കലശം, പഞ്ചഗവ്യം, സതീശൻ ആലപ്പുഴ നടത്തിയ സർപ്പം പാട്ട്, ഉച്ചപൂജ, തളിച്ചുകൊട, പ്രസാദമൂട്ട് (അന്നദാനം), ഭഗവതി സേവ, ദീപാരാധന, കലാപം വിളക്ക് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. 
പുത്തനങ്ങാടി നാദബ്രഹ്മകലാനിലയം തങ്കച്ചനും സംഘവും വാദ്യമേളങ്ങളും ആലപ്പുഴ ജ്യോതിസ് സൗണ്ട്സ് ശബ്ദവും വെളിച്ചവുമൊരുക്കി.

ഭക്തജനങ്ങൾക്ക് ഗണപതി ഹോമം, ദേവീപൂജ, തളിച്ചുകൊട, അർച്ചന, മൃത്യുഞ്ജയഹോമം, പാൽപ്പായസം, കലശം, ഭഗവതി സേവാ എന്നീ വഴിപാടുകൾ നടത്തുവാൻ പ്രത്യേകം സൗകര്യവും ഒരുക്കിയിരുന്നു.
ക്ഷേത്രയോഗം കൺവീനർ പി വി സുഗുണാനന്ദൻ, പുത്തൻ പറമ്പ്, രക്ഷാധികാരി ജിജിമോൻ കൈമീട്, ജോയിന്റ് കൺവീനർമാരായ ഗിരീശൻ കണിയാംപറമ്പ്, വി എസ് ബിനു, ബിനു നിവാസ്, കമ്മിറ്റി അംഗങ്ങളായ പി ഡി രാജു പ്രേനാട്, മോഹനദാസ് തെക്കേകാളം, ലാലൻ കാളാത്ത്, സുഗതൻ അറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *