കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ഇന്‍സ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവന്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. വടകര സ്വദേശി മുഹമ്മദ് നജീറാണ് പിടിയിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത 25 പവനില്‍ 14 പവന്‍ വടകരയിലെ ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം.

ചൊവ്വ സ്വദേശിനിയായ യുവതിയോട് ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയബന്ധം സ്ഥാപിച്ച് സ്വര്‍ണാഭരണം കൈക്കലാക്കുകയായിരുന്നു. സമാനമായ രീതിയില്‍ നജീര്‍ വിവിധ സ്ഥലങ്ങളില്‍ പ്രണയത്തട്ടിപ്പ് നടത്തിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. 

വിധവകളോ ഭര്‍ത്താവുമായി അകന്നു കഴിയുന്നവരോവായ യുവതികളോട് ഇന്‍സ്റ്റഗ്രാം വഴി പ്രണയബന്ധം സ്ഥാപിച്ചാണ് തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. പ്രതിയില്‍ നിന്ന് ഏഴര ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *