ഹൈദരാബാദ്: ഐഎസ്എല്ലിൽ മുംബൈ സിറ്റി – ഹൈദരാബാദ് എഫ്സി സമനിലയിൽ. മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്.
മത്സരത്തിൽ മുംബൈ സിറ്റി മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ മാത്രം സാധിച്ചില്ല. ഹൈദരാബാദും ഗോൾ നേടാൻ പരിശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
മത്സരം സമനിലയായതോടെ മുംബൈ സിറ്റിക്ക് 32 പോയിന്റായി. ഹൈദരാബാദ് എഫ്സിക്ക് 17 പോയിന്റും ആയി. പോയിന്റ് ടേബളിൽ മുംബൈ സിറ്റി അഞ്ചാം സ്ഥാനത്തും ഹൈദരാബാദ് 12ാംസ്ഥാനത്തുമാണ്.