മാന്നാര്‍: സ്‌കൂട്ടറില്‍ 2.394 കിലോ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കുരട്ടിശ്ശേരി മില്‍മ യൂണിറ്റിന് സമീപത്തായിരുന്നു ഇവരെ പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ട് പരുങ്ങിയ ഇവരെ പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
മാന്നാര്‍ കുരട്ടിക്കാട് തുണ്ടിയില്‍ വീട്ടില്‍ ജയകുമാര്‍(38), കടപ്ര കല്ലൂരേത്ത് അരുണ്‍ മോന്‍(28) എന്നിവരെയാണ് ചെങ്ങന്നൂര്‍ എക്‌സ്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അരുണ്‍ മോന്റെ പേരില്‍ ആന്ധ്രാ പ്രദേശിലും കഞ്ചാവ് കേസ് നിലവിലുണ്ട്.