ഡല്‍ഹി: ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. രാഷ്ട്രനിര്‍മ്മാണത്തിലേക്കുള്ള ആദ്യപടി വോട്ടെടുപ്പാണെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
18 വയസ്സ് പൂര്‍ത്തിയായ ഇന്ത്യയിലെ ഓരോ പൗരനും വോട്ടര്‍മാരാകണമെന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
രാഷ്ട്ര നിര്‍മ്മാണത്തിലേക്കുള്ള ആദ്യപടി വോട്ടെടുപ്പാണ്. അതിനാല്‍, 18 വയസ്സ് പൂര്‍ത്തിയായ ഓരോ ഇന്ത്യന്‍ പൗരനും ഒരു വോട്ടര്‍ ആകണം, എപ്പോഴും വോട്ട് ചെയ്യണം
ഇന്ത്യന്‍ ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങള്‍, പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നും വോട്ടര്‍മാര്‍ക്കൊപ്പമുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023 ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നീ നിയമനങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റത്.