ഡല്‍ഹി: ഹാസ്യനടന്‍ സമയ് റെയ്നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ ഷോയില്‍ നടത്തിയ മോശം തമാശകളുടെ പേരില്‍ യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അലഹാബാദിയയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.
രണ്‍വീറിനെതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്ഐആറുകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അദ്ദേഹത്തിന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കി
അറസ്റ്റില്‍ നിന്ന് ആശ്വാസം നല്‍കിയെങ്കിലും ‘ബിയര്‍ബൈസെപ്സ്’ എന്ന് അറിയപ്പെടുന്ന അല്ലഹാബാദിയയെ സുപ്രീം കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്.
മുഴുവന്‍ സമൂഹത്തെയും ലജ്ജിപ്പിക്കുന്ന വികൃത മനസ്സിന്റെ ഉടമയാണ് രണ്‍വീര്‍ അലഹാബാദിയയെന്നും കോടതി വിമര്‍ശിച്ചു.
മുംബൈ, ഗുവാഹത്തി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ഫയല്‍ ചെയ്ത എഫ്ഐആറുകള്‍ ഒന്നിച്ചു ചേര്‍ക്കണമെന്ന അലഹാബാദിയയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച്.