ഡൽഹി: യൂട്യൂബർ രൺവീർ അല്ലാബാദിയയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് ‘എന്ന യൂട്യൂബ് ഷോയ്ക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ഉപയോഗിച്ച വാക്കുകൾ ലജ്ജിപ്പിക്കുന്നതെന്ന് കോടതി വിമർശിച്ചു.
രണ്‍വീര്‍ ഉപയോഗിച്ച വാക്കുകൾ ലജ്ജിപ്പിക്കുന്നതാണ്. ‘വികൃതമായ മനസ്സ്’ ഉളളത് കൊണ്ടാണ് ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത്.
ഇത് അശ്ലീലമല്ലെങ്കിൽ പിന്നെ എന്താണെന്നും ബെഞ്ച് ചോദിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടിശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.