യുക്രെയ്ന്‍: യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സമ്മതിച്ചതായി ക്രെംലിന്റെ സ്ഥിരീകരണം. യുക്രെയ്‌നിലെ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ കണ്ടെത്തുന്നതിനായി ഉന്നത റഷ്യന്‍, അമേരിക്കന്‍ നയതന്ത്രജ്ഞര്‍ സൗദി അറേബ്യയില്‍ ഒരു യോഗം ചേര്‍ന്നതിനിടെയാണ് ഈ പ്രഖ്യാപനം.
യുക്രെയ്ന്‍ യുദ്ധം പ്രധാനമായും ചര്‍ച്ച ചെയ്യുന്നതിനായി സൗദി അറേബ്യയില്‍ ഇന്ന് നടന്ന റഷ്യ – അമേരിക്ക യോഗത്തില്‍ യുക്രെയ്ന്‍ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ തങ്ങളുടെ അഭാവത്തില്‍ യുക്രെയ്നെ സംബന്ധിക്കുന്ന കരാറോ ചര്‍ച്ച ചെയ്ത മറ്റു കാര്യങ്ങളോ അംഗീകരിക്കാനാകില്ലെന്ന് സെലന്‍സ്‌കി തീര്‍ത്തുപറഞ്ഞു.
റഷ്യയിലെയും അമേരിക്കയിലെയും ഉന്നത നയതന്ത്രജ്ഞര്‍ തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് സെലന്‍സ്‌കിയും സൗദി അറേബ്യ സന്ദര്‍ശിക്കും.