തൃശൂര്‍ : പ്രവാസി സിന്റിക്കേറ്റ് ഗോള്‍ഡ് ലോണ്‍ ആന്‍ഡ് മണി ട്രാന്‍സ്ഫര്‍ തട്ടിപ്പ് കേസില്‍ വനിത മാനേജിംഗ് ഡയറക്ടര്‍ പിടിയില്‍. പുത്തന്‍പീടിക വാളമുക്ക് കുറുവത്ത് വീട്ടില്‍ ബേബി(65)യെയാണ് ചാവക്കാട് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ വി.വി. വിമലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പുത്തന്‍പീടികയിലുള്ള വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സ്വര്‍ണം നിക്ഷേപിച്ച് വന്‍ തുക ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രവാസി സിന്റിക്കേറ്റ് ഗോള്‍ഡ് ലോണ്‍ ആന്‍ഡ് മണി ട്രാന്‍സ്ഫര്‍ ചാവക്കാട് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ബേബി.
ഇവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മറ്റു പ്രതികളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പാണെന്ന് മനസിലായതോടെ ജീവനക്കാരടക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എസ്‌ഐ ടി.എസ്.അനുരാജ്, സിപിഒമാരായ റോബിന്‍ സണ്‍ദാസ്, ബല്‍ക്കീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.