പിറവം: കടകളില്‍നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ വ്യാപാരികള്‍ പിടികൂടി. പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും മാനസിക അസ്വാസ്ഥ്യതയുള്ള ആളാണെന്ന് മനസിലായതിന്നെത്തുടര്‍ന്ന് വിട്ടയച്ചു.
സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍നിന്നു 20 രൂപയുടെ ഷാമ്പു വാങ്ങി പണം നല്‍കിയ ശേഷം ഷാമ്പു വാങ്ങാതെ ധൃതിയില്‍ പുറത്തേക്ക് പോയപ്പോള്‍ തിരികെവിളിച്ചു. ഈ സമയത്താണ് മനസിലായത് ഇയാള്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സാധനങ്ങള്‍ മോഷ്ടിച്ചിട്ടുള്ള ആളാണെന്ന്. അന്നത്തെ വേഷം തന്നെയാണ് ധരിച്ചിരുന്നത്.
മുഖത്ത് തേയ്ക്കുന്ന വിവിധ തരത്തിലുള്ള സൗന്ദര്യവര്‍ധക സാധനങ്ങള്‍ മാത്രമാണ് ഇയാള്‍ മോഷ്ടിക്കുന്നത്. നേരത്തെ കുത്താട്ടുകുളത്ത് ഒരു സ്ഥാപനത്തില്‍നിന്നു മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ പോയിട്ടുള്ളതാണ്. മാനസിക അസ്വാസ്ഥ്യമുള്ളതിനാല്‍ വ്യാപാരികള്‍ പരാതി നല്‍കിയില്ല. തുടര്‍ന്ന് പോലീസ് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.