ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 27 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.
അച്ഛന്‍ അമ്മയെ കൊന്ന് കെട്ടിതൂക്കിയതാണെന്ന് മരിച്ച സ്ത്രീയുടെ നാലുവയസ്സുള്ള മകളും അവകാശപ്പെട്ടു.
ഝാന്‍സിയിലെ കോട്വാലി മേഖലയിലെ ശിവ് പരിവാര്‍ കോളനി പ്രദേശത്താണ് സംഭവം. ഝാന്‍സി നിവാസിയായ സന്ദീപ് ബുധോലിയയെ 2019 ലാണ് യുവതി വിവാഹം കഴിച്ചത്
സ്ത്രീധനമായി 20 ലക്ഷം രൂപ ും മറ്റ് സമ്മാനങ്ങളും തന്റെ കുടുംബം നല്‍കിയതായി സ്ത്രീയുടെ പിതാവ് സഞ്ജീവ് ത്രിപാഠി അവകാശപ്പെട്ടു.വിവാഹം കഴിഞ്ഞയുടനെ ഇരയുടെ ഭര്‍ത്താവും കുടുംബവും അധിക സ്ത്രീധനമായി ഒരു കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങി.
ലഭിക്കാതെ വന്നപ്പോള്‍, അവര്‍ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പിതാവ് സഞ്ജീവ് ത്രിപാഠി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പിന് ശേഷം പ്രശ്‌നം പരിഹരിച്ചു.
വിവാഹദിനത്തില്‍ ഞാന്‍ അവര്‍ക്ക് സ്ത്രീധനമായി 20 ലക്ഷം രൂപ നല്‍കി, എന്നാല്‍ താമസിയാതെ സന്ദീപും കുടുംബവും ഒരു കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങി. എനിക്ക് അത് താങ്ങാന്‍ കഴിയില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു, അപ്പോഴാണ് പീഡനം ആരംഭിച്ചത്. ഞാന്‍ പോലീസില്‍ പരാതി പോലും നല്‍കി, പക്ഷേ പിന്നീട് ഞങ്ങള്‍ ഒരു ഒത്തുതീര്‍പ്പിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് ഈ ദമ്പതികള്‍ക്ക് ഒരു മകള്‍ ജനിച്ചു. എന്നാല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനും യുവതിയെ ഭര്‍തൃവീട്ടുകാര്‍ പരിഹസിച്ചു.
ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ ആണ്‍കുഞ്ഞല്ലാത്തതിന്റെ പേരില്‍ അവര്‍ അവളെ പരിഹസിച്ചു. പ്രസവശേഷം അവര്‍ അവളെ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയി. പക്ഷേ ഞാന്‍ ബില്ലുകള്‍ അടച്ച് മോളെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പപ്പ അമ്മയെ അടിച്ചു. അമ്മയുടെ തലയില്‍ ഒരു കല്ലുകൊണ്ട് അടിച്ചു. തലേദിവസവും പപ്പ അമ്മയെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. ഇനി എന്റെ അമ്മയെ അടിച്ചാല്‍, പപ്പയുടെ കൈകള്‍ ഒടിക്കുമെന്ന് ഞാന്‍ പറഞ്ഞു. അമ്മ മരിക്കാന്‍ വേണ്ടി പപ്പ എന്നും അടിക്കാറുണ്ടായിരുന്നു. മരിച്ച ശേഷം കെട്ടിത്തൂക്കി. എന്നോടും പപ്പ അങ്ങനെ തന്നെ ചെയ്യും. നാലുവയസ്സുകാരിയായ മകള്‍ പറഞ്ഞു. താന്‍ കണ്ട കാര്യങ്ങള്‍ വിവരിച്ച് കുട്ടി വരച്ച ചിത്രമാണ് കേസില്‍ നിര്‍ണായകമായത്
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് അറസ്റ്റിലായത്. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.