കാനഡ :തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം “തണൽ സന്ധ്യ – 2025“ന്റെ ടിക്കറ്റ് വിതരണം ആദ്യ ടിക്കറ്റ്, പ്രസിഡൻറ് ജോഷി കൂട്ടുമ്മേൽ, മെഗാ സ്പോൺസറായ കാനഡയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇതിഹാസമായി മാറികൊണ്ടിരിക്കുന്ന പ്രശാന്ത് വിജയരാജൻ പിള്ളക്കു നൽകികൊണ്ട് ഉത്‌ഘാടനം   ചെയ്തു.
 ഗ്രാന്റ് സ്പോൺസർ ആയ സി-നേഷൻ ,സി -നോട്ട്  സിഇഒ സിനോ നടുവിലേക്കൂറ്റ്, ഗോൾഡ് സ്പോൺസറായ അലൻ ജോ-ഇൻസ്‌ലൈഫ് ഇൻഷുറൻസ് എന്നിവർ സന്നിഹിതർ ആയിരുന്നു. തുടർന്ന് തണൽ ക്യാനഡയുടെ പ്രവർത്തനങ്ങൾക്കും, മെഗാഷോക്കും എല്ലാവിധ ആശംസയും സപ്പോർട്ടും നേർന്നു. കാനഡയിലെ റീറ്റെയ്ൽ പ്രമുഖരായ റോയൽ കേരള ഫുഡ്‌സും ഈ പ്രോഗ്രാമിന്റെ   ഗോൾഡ് സ്പോൺസർ ആണ്.
 പ്രസ്തുത ചടങ്ങിൽ പ്രസിഡൻറ് ജോഷി കൂട്ടുമ്മേൽ തണൽ കാനഡയുടെ പ്രവർത്തനത്തെക്കുറിച്ചു വിവരിക്കുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി പോൾ ജോസഫ് തണൽസന്ധ്യ – 2025 നെ കുറിച്ച് വിവരിക്കുക ഉണ്ടായി. തണൽ കാനഡ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോസ് തോമസ് തണൽ സന്ധ്യ -2025 ൻ്റെ സ്പോൺസേഴ്‌സിനെ പരിചയപ്പെടുത്തുകയും, ജോൺസൺ ഇരിമ്പൻ തണലിനു ലഭിച്ച വിവിധ അവാര്ഡുകളെ കുറിച്ചു വിവരിക്കുകയും, ജോസഫ് ഒലേടത്തു നന്ദി പറയുകയും ചെയ്‌തു. 
തണൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്‌സും, തണൽ മെംബേഴ്‌സും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. തണൽ കാനഡയുടെ മീഡിയ പാർട്ണർ അനീഷ് മാറാമറ്റത്തിന്റെ നേതൃത്വത്തിലുള്ള   സി-മലയാളം ചാനൽ പ്രോഗ്രാം ലൈവ് സ്ട്രീംചെയുകയുണ്ടായി. കാനഡയിലെ പ്രമുഖ മാധ്യമ പ്രവർത്തകർ ആയ സംഗമം, കനേഡിയൻ താളുകൾ, എംസി ന്യൂസ്, ക്യാൻ മലയാളി, ആഹാ റേഡിയോ, മധുരഗീതം റേഡിയോ, ഏഷ്യാനെറ്റ് എന്നിവരുട സഹകരണം വളരെ പ്രശംസ അർഹിക്കുന്നു.
 അത്താഴ വിരുന്ന് ഉൾപ്പടെ ഒരുക്കുന്ന ഈ മെഗാ ഇവന്റ് ന്റെ ടിക്കറ്റ് നിരക്ക്  മുതിർന്നവർക്ക് $20/- ഉം  കുട്ടികൾക്കു  $15/- ഉം  മാത്രം ആയിരിക്കുമെന്ന്  സംഘാടകർ അറിയിച്ചു.  2025 മെയ് 3 തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സ്‌കാർബൊറോ സെയിന്റ് ജോൺ ഹെൻറി ന്യൂമാൻ കാത്തോലിക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ഈ കലാ സാംസ്‌കാരിക സമ്മേളനത്തിലേക്ക്‌ സഹൃദയരായ എല്ലാ നല്ല വ്യക്തികളെയും കുടുംബങ്ങളെയും  ഹാർദ്ദവമായ്  സ്വാഗതം ചെയ്യുന്നു . 
ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിർദ്ധനർ ആയവർക്ക് ജാതി മത വർണ്ണ വ്യതാസം ഇല്ലാതെ കൈത്താങ്ങോരുക്കുന്ന തണൽ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളിൽ ഒന്നാണ്‌. 
തണൽ കാനഡയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ, ഈ മെഗാ പ്രോഗ്രാമിൽ പങ്കെടുത്ത്‌ ഇതിനെ ഒരു വൻ വിജയം ആക്കിത്തീർക്കണമെന്നു സ്നേഹ പൂർവം അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 647 856 9965,416 877 2763,6478953078,647721 5770, Email:thanalcanada@gmail.com. website:www.thanalcanada.com

By admin

Leave a Reply

Your email address will not be published. Required fields are marked *