മുബൈ: റോഡ് മാർഗം പരീക്ഷക്കെത്താൻ വൈകുമെന്നും ഉറപ്പുള്ളതിനാൽ പറന്ന് ഹാളിലെത്തിയ വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു.
മഹാരാഷ്ട്രയിലെ വായ് താലൂക്കിലെ പസരാനി ഗ്രാമത്തിൽ നിന്നുള്ള സമർത് മഹാംഗഡെ എന്ന വിദ്യാർത്ഥിയാണ് പാരാഗ്ലൈഡിംഗ് വഴി പരീക്ഷാ വേദിയിലെത്തിയത്.
ഗതാഗത കുരുക്ക് കാരണം മണിക്കൂറുകളോളം ഗതാഗത ട്രാഫിക്കിൽ അകപ്പെടുന്ന വിദ്യാർത്ഥികളിൽ സമർത് വ്യത്യസ്തനാവുകയാണ്.
View this post on Instagram
A post shared by Insta | सातारा ⭐️ (@insta_satara)
വിദ്യർത്ഥിയുടെ വീഡിയോ വൈറലായതിനു പിന്നാലെ വലിയ പ്രതിഷേധം മഹാരാഷ്ട്ര സർക്കാരിനെതിരെ ഉയർന്നു വരുന്നത്.
ഡിസംബർ 15 -നായിരുന്നു സംഭവം. 15 കിലോമീറ്റര്‍ അപ്പുറത്തുള്ള കോളേജിലെത്താന്‍ സഹായിക്കണമെന്ന് അപേക്ഷിച്ച് വിദ്യാര്‍ത്ഥി മഹാരാഷ്ട്രയിലെ ഹാരിസൺ ഫോളി പോയിന്‍റിലെത്തി.
അവിടെ ആ സമയത്ത് കുറച്ച് പേര്‍ ചേര്‍ന്ന് പാരാഗ്ലൈഡിംഗ് ചെയ്യുകയായിരുന്നു.
രൂക്ഷമായ ട്രാഫിക്ക് ജാം കാരണം, റോഡ് മാര്‍ഗ്ഗം പോയാല്‍ സമയത്ത് പരീക്ഷാ ഹാളിലെത്താന്‍ കഴിയില്ലെന്നും സഹായിക്കണമെന്നും അവന്‍ സംഘാടകരോട് ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥിയുടെ ആവശ്യത്തോട് സംഘാടകരും സഹകരിച്ചപ്പോൾ പരീക്ഷയ്ക്ക് 10 മിനിറ്റ് മുമ്പ് വിദ്യാര്‍ത്ഥി കോളേജ് മുറ്റത്ത് ലാന്‍റ് ചെയ്തു. ഇതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് പക്ഷേ, കഴിഞ്ഞ ദിവസങ്ങളിലാണ്.