തിരുവനന്തപുരം: തലസ്ഥാനത്ത് മയക്കുമരുന്നുമായി ടെക്ക്നോപാർക്കിലെ ജോലിക്കാരൻ പിടിയിൽ. ടെക്നോപാർക്കിലെ ഒരു കമ്പനിയിലെ ഡാറ്റാ എഞ്ചിനീയറായി ജോലി ചെയ്യുന്ന മുരിക്കുംപുഴ സ്വദേശി മിഥുൻ മുരളിയാണ് പോലീസിന്റെ പിടിയിലായത്.
32 ഗ്രാം എം.ഡി.എം.എയും കഞ്ചാവും ഇയാളുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്നാണ് മിഥുൻ മയക്കുമരുന്ന് വാങ്ങുന്നത്.
ടെക്കികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് മിഥുനെന്നാണ് അധികൃതർ നൽകുന്ന വിവരം.
കഴക്കൂട്ടത്തിനടുത്ത് മൺവിളയിൽവെച്ചാണ് ഇയാളെ പിടികൂടിയത്. എം.ഡി.എം.എയ്ക്ക് പുറമേ കഞ്ചാവ് പൊതികളും 75,000 രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തിയിട്ടുണ്ട്. ലഹരിവില്പനയിലൂടെ സമ്പാദിച്ച പണമാണിതെന്നാണ് റിപ്പോർട്ട്.
മിഥുൻ വഴി ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് എക്സൈസ് നേരത്തെ മനസിലാക്കിയിരുന്നു. എന്നാൽ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
എങ്കിലും മിഥുന്റെ ഇടപാടുകൾ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ നീക്കത്തിലാണ് എം.ഡി.എം.എ കൈമാറ്റം ചെയ്യുന്നതിനിടെ ചൊവ്വാഴ്ച ഇയാളെ പിടികൂടിയത്.